Mottled Emigrant
തകരമുത്തി ഇംഗ്ലീഷ് നാമം : Mottled Emigrant ശാസ്ത്രീയ നാമം : Catopsilia pyranthe കുടുംബം : Pieridae തിരിച്ചറിയൽ : തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മ ഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്. പ്രത്യേകത : മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: കണിക്കൊന്നയിലും ആനത്തകര ഇലകളിലാണ് ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട- നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട തളിരിലകളുടെ വശങ്ങളിലും അടിവശത്തും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങള...