Common Baron

 കനിത്തോഴി


ഇംഗ്ലീഷ് നാമം Common Baron
ശാസ്ത്രീയ നാമം Euthalia acontea
കുടുംബം  : Nymphalidae
തിരിച്ചറിയൽ 
ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.  പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. 

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

            മാവ്, കശുമാവ്, തല്ലി 
 ജീവിത ചക്രം               :
1. മുട്ട- ഗോളാകൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

 




  2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ്ട്. ഇത് ഇലകളിൽ സമർത്ഥമായി മറഞ്ഞിരിക്കാൻ സഹായിക്കുന്നു.



മറഞ്ഞിരിക്കുന്ന ലാർവ

3. പ്യൂപ്പ - കൊക്കൂണിന് പച്ച നിറമാണ്. ഇലകളുടെ അടിയിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.


4.  - ചിത്രശലഭം

ചിറകിൻെറ അടിവശം


തിരികെ ഇന്ത്യൻ ബദാം/ മാവ്/ കശുമാവ്-ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow