Common Jay

   കാട്ടുക്കുടുക്ക

ഇംഗ്ലീഷ് നാമം Common Jay
ശാസ്ത്രീയ നാമം Graphium doson
കുടുംബം  : Papilionidae
തിരിച്ചറിയൽ
കറുത്ത ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle) പോലെ  പച്ചകലർന്ന നീലനിറത്തിലുള്ള  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ  മുഴുവനും പച്ചകലർന്ന നീലനിറത്തിലുള്ള  പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളുത്തതാണ്.
 പ്രത്യേകതവളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  
ആത്ത, സീതപ്പഴം, അരണമരം, നെടുനാര്   തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  വഴന, കറുവപട്ട തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 
 ജീവിത ചക്രം               :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന  ഇളം തുരിശു നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും   ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം ഘണ്ഡം വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.

3. പ്യൂപ്പ -കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

പ്യൂപ്പ

 4.  - ചിത്രശലഭം

തിരികെ  സീതപ്പഴം / അരണമരം / നെടുനാര് / വഴന /  കറുവപട്ട / തമല  /  / ചമ്പകം -ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

 

Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow