Long-Banded Silverline

 

നീൾവെള്ളിവരയൻ ‌


ഇംഗ്ലീഷ് നാമം : Long Banded Silverline
ശാസ്ത്രീയ നാമം Cigaritis lohita
കുടുംബംLyacanidae
തിരിച്ചറിയൽ 
ഇരുണ്ട തവിട്ടു നിറമുള്ള ചിറകുകളിൽ താഴ് ഭാഗത്ത് വീതിയിൽ തിളങ്ങുന്ന തുരിശു നീല  നിറവും  പിൻ ചിറകുകളിൽ താഴ് ഭാഗത്ത് ഓറഞ്ച് പോട്ടും അതിൻെറ വശങ്ങളിൽ നിന്നും നൂലുപോലുള്ള  രണ്ട് വാലുകളും കാണുന്നു. ചിറകിൻെറ അടിവശം മെറൂണ്‍ നിറമുള്ളതും മഞ്ഞനിറത്തിലും വെള്ളിനിറത്തിലും ഉള്ള വരകൾ കാണപ്പെടുന്നു.

 ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

ഞാവൽ,കാട്ടുഞാറ,  പോങ്, കമ്പകം താന്നി, മരുത്, നീർമരുത്, തല്ലിമരം, കാപ്പി തുടങ്ങിയ മരങ്ങളുടെ ഇലകളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 

 ജീവിത ചക്രം               :
1. മുട്ട- അർദ്ധഗോളാകൃതിയിലുള്ള തവിട്ടു നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. ക്രെമസ്റ്റോഗാസ്റ്റർ ഉറുമ്പുകളുടെ കൂടുകൾക്ക് സമീപമായിരിക്കും മുട്ടകളിടുന്നത്. 

 

  2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ  ക്രെമസ്റ്റോഗാസ്റ്റർ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. 


ലാർവയെ  ക്രെമസ്റ്റോഗാസ്റ്റർ ഉറുമ്പുകൾ സംരക്ഷിക്കുന്നു

3. പ്യൂപ്പ - കൊക്കൂണിന് ആദ്യം മഞ്ഞ നിറമാണ്. ഇലകളുടെ മുകളിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.


4.  - ചിത്രശലഭം

ചിറകിൻെറ അടിവശം


Comments

Popular posts from this blog

Vetiveria zizanioides

Ocimum basilicum

Three spotted Grass Yellow