Posts

Mottled Emigrant

Image
  തകരമുത്തി   ഇംഗ്ലീഷ് നാമം  :  Mottled Emigrant  ശാസ്ത്രീയ   നാമം   :  Catopsilia pyranthe കുടുംബം   :  Pieridae തിരിച്ചറിയൽ :  തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന്  ചിറകിന്റെ അരിക്  കറുത്തതായിരിക്കും. മുൻചിറകിൽ കറുത്ത പുള്ളികുത്തുകളുണ്ടാവും. മ ഞ്ഞ തകരമുത്തിയുമായി വളരെയധികം സാമ്യമുണ്ട്. പ്രത്യേകത :  മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവ ദേശാടനം ചെയ്യാറുണ്ട്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   കണിക്കൊന്ന‌യിലും   ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ പ്രദാനമായും മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.     2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങള...

Common Emigrant

Image
  മഞ്ഞത്തകരമുത്തി   ഇംഗ്ലീഷ് നാമം  :  Common Emigrant  ശാസ്ത്രീയ   നാമം   :  Catopsilia pomona കുടുംബം   :  Pieridae തിരിച്ചറിയൽ :  വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. മുൻ ചിറകിൻെറ അറ്റത്തായി മുകൾഭാഗത്ത് കറുത്ത് വീതികൂടിയ അരികുണ്ട്.   വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.    ആണും പെണ്ണും പെട്ടന്ന് തിരിച്ചറിയാം.    പ്രത്യേകത  :   ഇവ ദേശാടനം ചെയ്യാറുണ്ട്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   കണിക്കൊന്ന  ,  ചമത ,    ആനത്തകര    ഇലകളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  നെല്ലിൻെറ ആ കൃതിയിലുള്ള ഇളം മഞ്ഞ നിറത്തിലുള്ള മുട്ട  തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.     2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡ...

Common Jay

Image
      കാട്ടു ക്കുടുക്ക ഇംഗ്ലീഷ് നാമം  :  Common Jay ശാസ്ത്രീയ   നാമം   :  Graphium doson കുടുംബം   :  Papilionidae തിരിച്ചറിയൽ :  കറുത്ത  ചിറകുകൾക്ക് നടുവിൽക്കൂടി നാട്ടുകുടുക്കയെ ( Blue Bottle ) പോലെ  പച്ചകലർന്ന നീലനിറത്തിലുള്ള  ബുമറാംങ് പോലുള്ള വീതി കൂടിയ പട്ടയുണ്ട്. എന്നാൽ ചിറകുകളുടെ വശങ്ങളിൽ  മുഴുവനും  പച്ചകലർന്ന നീലനിറത്തിലുള്ള  പൊട്ടുകളും പാടുകളുണ്ട്. ശരീരം വെളു ത്തതാണ്.   പ്രത്യേകത :  വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ആത്ത, സീതപ്പഴം, അരണമരം, നെടുനാര്     തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും    വഴന, കറുവപട്ട  തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം  തുടങ്ങിയ മൈക്കീലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-   ഗ...

Common Baron

Image
  കനിത്തോഴി ഇംഗ്ലീഷ് നാമം  :  Common Baron ശാസ്ത്രീയ   നാമം   :  Euthalia acontea കുടുംബം   :  Nymphalidae തിരിച്ചറിയൽ :    ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.   പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത്  പഴങ്ങളുടെ കൂട്ടുകാരൻ  എന്ന അർത്ഥത്തിൽ  കനിത്തോഴൻ   എന്നറിയപ്പെടുന്നത്.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:                  മാവ്, കശുമാവ്, തല്ലി     ജീവിത ചക്രം                : 1. മുട്ട-  ഗോളാ കൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.       2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ...

Long-Banded Silverline

Image
  നീ ൾവെള്ളിവരയൻ ‌ ഇംഗ്ലീഷ് നാമം  :   Long Banded Silverline ശാസ്ത്രീയ   നാമം   :  Cigaritis lohita കുടുംബം :  Lyacanidae തിരിച്ചറിയൽ :    ഇരുണ്ട തവിട്ടു നിറമുള്ള   ചിറകുകളിൽ താഴ് ഭാഗത്ത് വീതിയിൽ  തിളങ്ങുന്ന തുരിശു നീല  നിറവും  പിൻ ചിറകുകളിൽ  താഴ് ഭാഗത്ത് ഓറഞ്ച് പോട്ടും അതിൻെറ വശങ്ങളിൽ നിന്നും  നൂലുപോലുള്ള  രണ്ട് വാലുകളും കാണുന്നു. ചിറകിൻെറ   അടിവശം  മെറൂണ്‍ നിറമുള്ളതും മഞ്ഞനിറത്തിലും വെള്ളി നിറത്തിലും ഉള്ള വരകൾ കാണപ്പെടുന്നു.   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഞാവൽ,കാട്ടുഞാറ,   പോങ്, കമ്പകം  താന്നി, മരുത്, നീർമരുത്, തല്ലിമരം, കാപ്പി  തുടങ്ങിയ മരങ്ങളുടെ   ഇലകളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട-  അർദ്ധഗോളാ കൃതിയിലുള്ള തവിട്ടു നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു. ക്രെമസ്റ്റോഗാസ്റ്റർ  ഉറുമ്പുകള...
Image
    നീറ്   /  പുളിയുറുമ്പ് ഇംഗ്ലീഷ് നാമം  :  Weaver Ant ശാസ്ത്രീയ   നാമം   :  ഏയ്കോഫില്ല സ്മരഗ്ഡിന (Oecophylla smaragdina) കുടുംബം   :  Formicidae ആവാസം   :   മരമുകളിലും ചെടിത്തലപ്പുകളിലും ഇലകൾ ചേർത്തുവച്ചു കൂടു കെട്ടി ജീവിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള  ഉറുമ്പാണ്   നീറ്. പ്രത്യേകത  :   വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥയുള്ള ഫോമിക് ആസിഡ് ഉൽപാദിപ്പിക്കുന്ന ഇരപിടിയൻ ഉറുമ്പാണ്. എയ്ക്കോഫില്ല സ്മരഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും എയ്കോഫില ലോങിനോഡ എന്ന ഇനം മദ്ധ്യ ആഫ്രിക്കയിലും കണ്ടുവരുന്ന അവശേഷിക്കുന്ന രണ്ട് സ്പീഷീസുകളാണ്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു. പാരിസ്ഥിതിക പ്രാധാന്യം  :    ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. അതിനാൽ പുളിയുറുമ്പുകൾ ഫലത്തിൽ ഒരു പ്രാകൃതിക കീടനാശിനിയായി സഹവർത്തിക്കുന്നു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു. കടൽച്ചെമ്പരത്തി ( Hibiscus ti...

Centaur Oak Blue

Image
യവന തളിർനീലി ഇംഗ്ലീഷ് നാമം  :  Centaur Oak Blue / Dull Oak Blue ശാസ്ത്രീയ   നാമം   :  Arhopala centaurus കുടുംബം   :  Lyacanidae തിരിച്ചറിയൽ :    കറുത്ത  അരികോടുകൂടിയ   തിളങ്ങുന്ന തുരിശു നീല  നിറമുള്ള  ചിറകുകളും , പിൻ ചിറകിൽ വാലും,   കരികില   തവിട്ടുനിറത്തിലുള്ള ചിറകിൻെറ   അടിവശത്ത്   മുൻ ചിറകിൽ  വെള്ളയും  ബ്രൗണും ഇടവിട്ട ത്രികോണാകൃതിയിലുള്ള പാടും  കാണപ്പെടുന്നു.  ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:   ഞാവൽ, കാട്ടുഞാറ, പൂച്ചപഴം  തുടങ്ങിയ  ഞാവൽ  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും  പോങ്, കമ്പകം   തുടങ്ങിയ  കമ്പക വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം    തുടങ്ങിയ മരുത്  വർഗ്ഗത്തിൽ പ്പെട്ട  മരങ്ങളുടെയും    ഇലക ളിലാണ് ‌  ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും.     ജീവിത ചക്രം                : 1. മുട്ട- അർദ്ധഗോളാ കൃതിയിലുള്ള മിനുസമാർന്ന...